Saturday, November 23, 2013

ബോംബ്‌

ബോംബ്‌ 


ഇന്നലെ എന്റെ  തലയിലൊരു  ബോംബു  വീണു 
തലച്ചോർ  ഇല്ലാത്തതിനാൽ  അത് പതിയെ 
താഴേക്ക്‌ ഇറങ്ങി  ഹൃദയതിലെത്തി  പൊട്ടിത്തെറിച്ചു 
അങ്ങനെ  എല്ലാവരെയും പോലെ ഞാനും  മനുഷ്യനായി 
ഇന്നിന്റെ പ്രതിനിധിയായി 
കാരണം ഇന്നലകളിൽ  എനിക്ക് ചിരിക്കാൻ അറിയാമായിരുന്നു 
കണ്ണുനീർ  പോഴിക്കാനും 
പക്ഷെ  ഇന്ന് 
എനിക്കെന്റെ  മുഖം നഷ്ടപ്പെട്ടിരിക്കുന്നു 
യന്ത്രികമായിക്കോണ്ടിരിക്കുമ്പോഴും  ഓർമ്മകൾ  വേട്ടയാടുന്നു 
നശിച്ച  ഓർമ്മകൾ .....
അവ ഇല്ലാതായിരുന്നെങ്കിൽ 
ഈ  ലോകത്തിന്റെ  കാപട്യത്തിൽ  അലിഞ്ഞില്ലാതാകാമായിരുന്നു 
എങ്കിൽ  ചുറ്റുപാടിന്റെ  കുത്തുവാക്കുകൾകക്  കാതു  കൊടുക്കേണ്ടി  വരില്ലായിരുന്നു 
പക്ഷെ ....................... 

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം  അലെക്സെട്ടാ , ഓരോ  പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...