ബോംബ്
ഇന്നലെ എന്റെ തലയിലൊരു ബോംബു വീണു
തലച്ചോർ ഇല്ലാത്തതിനാൽ അത് പതിയെ
താഴേക്ക് ഇറങ്ങി ഹൃദയതിലെത്തി പൊട്ടിത്തെറിച്ചു
അങ്ങനെ എല്ലാവരെയും പോലെ ഞാനും മനുഷ്യനായി
ഇന്നിന്റെ പ്രതിനിധിയായി
കാരണം ഇന്നലകളിൽ എനിക്ക് ചിരിക്കാൻ അറിയാമായിരുന്നു
കണ്ണുനീർ പോഴിക്കാനും
പക്ഷെ ഇന്ന്
എനിക്കെന്റെ മുഖം നഷ്ടപ്പെട്ടിരിക്കുന്നു
യന്ത്രികമായിക്കോണ്ടിരിക്കുമ്പോഴും ഓർമ്മകൾ വേട്ടയാടുന്നു
നശിച്ച ഓർമ്മകൾ .....
അവ ഇല്ലാതായിരുന്നെങ്കിൽ
ഈ ലോകത്തിന്റെ കാപട്യത്തിൽ അലിഞ്ഞില്ലാതാകാമായിരുന്നു
എങ്കിൽ ചുറ്റുപാടിന്റെ കുത്തുവാക്കുകൾകക് കാതു കൊടുക്കേണ്ടി വരില്ലായിരുന്നു
പക്ഷെ .......................