Tuesday, September 4, 2018

ശിന്നയ്യക്ക്



അവസാനിക്കാത്ത ചിലതുണ്ട് .. 
ഉറക്കം തരാതെ കൂടെ പോരുന്നവ ,
മരിക്കാത്ത ,
വിട്ടു പോകാത്ത
വലിയ മുറിവുകൾ.  
അവയ്ക്ക് ചുറ്റും എത്ര പൂക്കൾ വിതറിയാലും ,
എത്ര സുഗന്ധം പൂശിയാലും 
അത് നമ്മെ ദഹിപ്പിച്ചു കൊണ്ടേയിരിക്കും.. 
ഇടനെഞ്ചിലെ ആ അഗ്നി പർവ്വതം
പതിയെ പതിയെ ജീവിതം കാർന്നു തിന്നുകയാവാം ... 
ഒരു പൊട്ടിത്തെറിക്കായി കാത്തിരിക്കയാവാം...
പൂക്കളെ നിങ്ങൾ ഇവന്റെ മേൽ വസന്തം ചൊരിയുക.. 
ഉള്ളിലെ വ്രണങ്ങളെ സുഗന്ധത്താൽ മറയ്ക്കുക..
 പിന്നെയും ചിരിക്കാൻ പഠിപ്പിക്കുക.. 
പൊറുക്കാൻ പഠിപ്പിക്കുക..
മറക്കാൻ പഠിപ്പിക്കുക.

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം  അലെക്സെട്ടാ , ഓരോ  പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...