Saturday, November 7, 2015

പക്ഷേ ..

ഒടുവിലൊരു മഴ പെയ്യും
അതിനെന്റെ കണ്ണീരിന്റെ
തീക്ഷ്ണതയുണ്ടാവും
അന്നെന്റെ ഹൃദയത്തിന്റെ ചുവപ്പ്
നീ തിരിച്ചറിയും
പക്ഷേ ...
നിലച്ചു പോയ സ്പന്ദനങ്ങളെയോർതത്
നീ കരയാതിരിക്കുക
വാസന്ത താരകങ്ങളിലൊ ന്നിനു
അപ്പോഴും നിന്നെ പ്രണയിച്ചു
 കൊതി തീർന്നിട്ടുണ്ടാവില്ല  ....

അക്കങ്ങൾ


ആകാശം
മണ്ണ്
ഹൃദയം
തെയ്യക്കാവ്
എല്ലായിടത്തും ചുവപ്പായിരുന്നു

ഇടി മിന്നലും
മഴയും
പ്രണയവും
ചെണ്ടമേളവും
അവിടങ്ങളിൽ ഭ്രാന്തമായലയടിച്ചിരുന്നു

ഇരുട്ടിനോടും
തണുപ്പിനോടും
നിശ്ചലതയോടും
നിശ്ശബ്ദതയോടും
വല്ലാത്ത അടുപ്പം തോന്നുന്നു

വെളിച്ചം
ആർദ്രത
സ്പന്ദനം
അടുത്ത തെയ്യക്കാലം
 എല്ലാം  അകലങ്ങളിൽ ആയിരുന്നു ....

ഒരു യാത്രാക്കുറിപ്പ് :ഹംപി

അസ്തമയ സൂര്യന്റെ രക്ത വർണം .....അതിൽ നിന്നും കണ്ണെടുക്കാതെ .....പതിയെ ഇരുട്ടിലാഴുമ്പോഴും  തെന്നലിന്റെ തഴുകലോട് കൂടിയ ആ സായന്തനത്തിനു  അപാരമായ  ഒരനുഭൂതിയുണ്ടായിരുന്നു എനിക്ക് നൽകാൻ ... ഹംപി യുടെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നും അഗാധമായ മറ്റൊരു ലോകത്തിന്റെ ചിത്രം കാണിച്ചു തരികയായിരുന്നു ആ പ്രദോഷം...കണ്ണടച്ചപ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു ശാന്തത മനസ്സിന് കൈവന്നത് പോലെ  ...അല്ലെങ്കിലും  അവിടത്തെ ഓരോ പാറക്കൂട്ടങ്ങളും ധ്യാനത്തിൽ ലയിച്ച മഹർഷിമാരെ അനുസ്മരിപ്പിക്കുകയായിരുന്നു..അസ്തമിച്ചു പോയ ഒരു മഹാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ..നിര നിരയായി തൂണുകൾ കഥ  കൊണ്ടേയിരുന്നു..ഉയർന്നു നിൽക്കുമ്പോഴും അമ്പലപ്പടവുകളെ പ്രണമിക്കുന്ന ഗോപുരങ്ങളും ,പ്രതാപ കാലത്തെ വിജയ നഗര സാമ്രാജ്യത്തിന്റെ സൗന്ദര്യം വിശദീകരിക്കുകയായിരുന്നു ... ഭാവനയുടെ ചിറകുകൾ നൂട്ടണ്ടുകല്ക്ക് പിറകിലേക്ക് പറന്നു കൊണ്ടിരിക്കേ അമ്പലത്തിലെ മണിമുഴക്കം ചുറ്റു  പാടുകൾക്കൊപ്പം എന്നെയും പ്രകമ്പനം കൊള്ളിച്ചു ...തികച്ചും യാധാസ്ഥിതികമായ ഒരു ലോകത്തെ വെല്ലുവിളിച്ചു കൊണ്ട് ,പാരമ്പര്യതിന്റെയോ സംസ്കാരതിന്റെയോ വേരുകളിൽ നന്മയെ അന്വേഷിച്ചെത്തിയ ഒരു പറ്റം വൈദേശിക സമൂഹം അവിടെ സ്വയം മറന്നു കൊണ്ട് ,ശാന്തിയുടെ സായൂജ്യം അണയുന്നതായി  തോന്നി .......

അമ്പല പ്രാവുകൾ നയിച്ച വഴികളിലൂടെ ...അത്  വരെ  അപരിചിതമായിരുന്ന കാഴ്ചകളിലൂടെ ഞാൻ പിന്നെയും നടന്നു ..ഇല്ല യാത്രകളെ  
പ്രണയിക്കാതിരിക്കണം എങ്കിൽ എന്റെ ഹൃദയം തുടിക്കാതിരിക്കണം ...ഭാരത്തിന്റെ സംസ്കാരവും സൌന്ദര്യവും  ഇത്രയേറെ അടുത്തറിഞ്ഞ നിമിഷങ്ങൾ  മുമ്പ് ഉണ്ടായിട്ടില്ല ...ജീവിതം യൌവ്വനത്തിന്റെ വേഗതകളിലൂടെ കടന്നു പോകുമ്പോൾ ആധ്യാത്മികമായ ,സാംസ്കാരിക പരമായ  ഇത്തരം  തെന്നലുകൾക്ക്  വില മതിക്കാനാവാത്ത സൌന്ദര്യം ഉണ്ട് ..തുന്ഗഭദ്രയുടെ നിശ്ശബ്ദതയും ചലനാത്മകതയും കണ്ണുകളിൽ മായാതെ കിടപ്പുണ്ട് ...ഹൃദയത്തിനാഴങ്ങളിൽ വല്ലാത്തൊരു ശന്തതയുണ്ട് ....മുൻപ്‌ കാക്കി ഡാമിന്റെ മുകളിൽ നിന്ന് ഗവിയുടെ വർണനാതീതമായ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിച്ചപ്പോഴും ഇത്തരമൊരു അനുഭൂതി കൂട്ടിനുണ്ടായിരുന്നു .....

Friday, November 6, 2015

മിഥ്യ


എനിക്ക് ഈ സന്ധ്യയെ
മതിവരുവോളം പ്രണയിക്കണം
സായന്തന സൂര്യൻ നൽകിയ
അരുണിമ
കവിളിൽ ചാർത്തിയ
അവളുടെ
സ്വപ്നങ്ങളിൽ ജനിക്കണം

ഇരുണ്ടു തുടങ്ങുന്ന
യാധാർധ്യത്തിൽ
അവളോടൊപ്പം
മരിക്കണം ........ 

ഡയറി

മഴവില്ലുകൾ ഇപ്പോൾ
കണ്ണു നീർതുള്ളികളിലെ
തിളക്കങ്ങൾ മാത്രമാണ്

സ്വപ്നങ്ങളെ തേടിപ്പറന്നവന്റെ
ചിറകിലെ ചങ്ങലകൾ
വാക്കുകൾ തൊണ്ടയിൽ കുരുങ്ങുമ്പോൾ ..
വഴികളിൽ ചതുപ്പുകൾ ജനിക്കുമ്പോൾ ...
ഞാനിപ്പോഴും
മുറിഞ്ഞു പോവുന്ന ,
ഒരുപാടോർമകൾ
നിറച്ചു വച്ച ഡയറിയാണ് ...
താളുകളിൽ
നഷ്ട പ്രണയത്തിന്റെയും
ഒന്നും പറയാതെ മറഞ്ഞു പോയ
സൌഹൃദങ്ങളുടെയും ...
ഒരുമിച്ചു ചിരിച്ചവരുടെയും ...
ഒന്ന് ചേർന്ന് വേദനിച്ചവരുടെയും
ചിത്രങ്ങൾ
സൂക്ഷിക്കുന്ന
അല്ല
പേറുന്ന
ഡയറി ....  

കോമാളി



ഞാൻ
മുഖം നഷ്ടപ്പെട്ട കോമാളി
മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങൾക്ക്
അറിയില്ല

മഴ നനഞ്ഞു നടക്കുമ്പോൾ
നിങ്ങൾക്ക് ഞാനൊരു ഭ്രാന്തൻ
എന്റെ കണ്ണീർക്കണങ്ങളെ
മഴത്തുള്ളികൾ ,ആരും കാണാതെ
മണ്ണിലലിയിക്കുമ്പോൾ.........

ഇല്ല നാം എന്നും അകലങ്ങളിൽ വെച്ച് മാത്രം
പരിചയപ്പെട്ടവർ
എങ്കിലും ഞാൻ
നിനക്ക്
അപരിചിതൻ  ...

ഞാൻ
ഒരജ്ഞാത ജഡം
തെരുവിലെ പ്ലാസ്റ്റിക്‌ ബാഗുകൾക്കിടയിൽ
പട്ടികൾക്കും
കാക്കകൾക്കും
കൊത്തിക്കൊറിക്കാൻ
വേണ്ടി മാത്രം
ബാക്കിയായവൻ ...
പോറ്റമ്മയ്ക്ക്
പ്രകൃതിക്ക്
തിരിച്ചു കൊടുക്കാൻ

ശരീരം മാത്രം
ഞാൻ
കെട്ടുപൊട്ടിച്ചു പറന്ന പട്ടം
ആകാശത്തിന്റെ  അനന്തതയിലേക്ക്
എന്തൊക്കെയോ തേടി പറന്നവൻ....   

യാത്ര


യാത്ര 

ഈ പക്ഷികളൊക്കെ എവിടെ ചെന്ന് മരിക്കുന്നു...
ആരെങ്കിലും അന്വേഷിക്കാറു ണ്ടോ ...
ഇല്ല 
എനിക്കുമൊരു പക്ഷിയാകണം 
ആകാശത്തിന്റെ അനന്തതയിൽ 
ചിറകടിയൊച്ചകളുമായി .....
എന്നിട്ട് ആരുമറിയാതെ ...
മരണത്തിന്റെ ഇരുട്ടിലെക്ക്ക് യാത്രയാവണം .....

Sunday, October 4, 2015

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം 


അലെക്സെട്ടാ , ഓരോ  പ്രണയവും
വിപ്ലവങ്ങൾ തന്നെയായിരുന്നു ...
നിയതമായ ചട്ടക്കൂടുകളിൽ നിന്ന്
മനസ്സിനെ കെട്ടഴിച്ചു വിടുമ്പോൾ
നാം വിപ്ലവകാരികളാവുന്നു

നിങ്ങൾ പറയാറുള്ള പോലെ
എല്ലാ പോരാട്ടങ്ങളിലും നാം ജയിക്കണമെന്നില്ല
എന്നാൽ പോരാടാനുള്ള
ഇച്ചാശക്തിയാർജിക്കുന്നടുത്തു നിന്നും
വിജയത്തിലേക്കുള്ള ദൂരം കുറയുകയാണ്
നമുക്ക് എതിർ ദിശകളിലേക്ക് നടക്കാം
എരിയുന്ന കനലുകളും വിഷമുള്ളുകളും
കാത്തിരിക്കുന്ന വഴികളാണെനിക്കിഷ്ടം .....
വിജനതയിലും  മുന്നേ കടന്നു പോയവരുടെ
രക്തവും ചലവും എന്നെ ഓർമിപ്പിക്കുന്നത്‌
ഞാൻ എകനല്ലായിരുന്നെന്നതായിരുന്നു

അലെക്സെട്ടാ,നിങ്ങൾ പറഞ്ഞിട്ടില്ലേ
തിരമാലകൾ  കടലിൻറെ മുഖമാണെന്നു ....
അശാന്തിയുടെ ..,രൌദ്രഭാവമാണെന്ന്
അവയൊന്നും സത്യമായിരുന്നില്ല
തിരമാലകൾ കേവലം പ്രതിരോധങ്ങൾ മാത്രമാണ്
ശാന്തമായ തടാകത്തെ ഓർമിപ്പിച്ചു
 സാഗരമതിന്റെ  സമസ്ഥ സൗന്ദര്യവും
കാണിച്ചു തന്ന്  എന്നോട് പറഞ്ഞത്
മറ്റൊന്നായിരുന്നു

നിങ്ങളോടെനിക്ക് നന്ദിയുണ്ട് അലെക്സെട്ടാ
എന്റെ ഹൃദയത്തിലടിക്കപ്പെട്ട ഓരോ
 ആണിക്കും കാരണക്കാരനായതിൽ
നെഞ്ചിൽ തറച്ചു കയറുമ്പഴും
കഠാരയ്ക്കും കാരമുള്ളിനും
വ്യത്യാസമുണ്ടെന്നു കാണിച്ചു തന്നതിൽ ...
എല്ലാ നിഴലാട്ടങ്ങൾ ക്കും  പിന്നിലെ
നിശ്ശബ്ദ സംവിധായകനായതിൽ ...
സൗഹൃദങ്ങൾക്കിടയിൽ  മതിലുകൾ
സൃഷ്ടിച്ചതിനു
അവയ്ക്ക് ചായങ്ങൾ തേച്ചു മിനുക്കിയതിനു ...
ഓർമകളുടെ  മഴവില്ലുകളിൽ നിന്ന്
എന്റെ ചോരയുടെ
 ചുവപ്പ് മാത്രം
അടർത്തിയെടുത്തതിനു....
നിങ്ങളുടെ നാടകങ്ങളിലെ കോമാളിയുടെ വേഷം തന്നതിന്
എല്ലാം നിങ്ങൾക്കൊരു വിനോദമായിരുന്നിരിക്കണം
അല്ലെങ്കിൽ
മസ്തിഷ്കത്തിലടിഞ്ഞു കൂടിയ
തീക്ഷ്ണമായ ചിന്തകളിൽ  ലക്‌ഷ്യം
മാത്രം സ്വപ്നം കാണുന്നതിനാലവണം ...



ഞാൻ യാത്ര പറയുന്നില്ല
കാരണം
നിങ്ങള്ക്കെന്നെ അറിയില്ല അലെക്സെട്ടാ ...

ഇടയ്ക്കെങ്കിലും    ഈ  ലോകത്തിൽ
ഹൃദയമിടിപ്പുള്ള മനുഷ്യരുണ്ടെന്നും
അവരൊക്കെ ഒരുപാട് വർണങ്ങളുള്ള
സ്വപ്‌നങ്ങൾ കാണാറുണ്ടെന്നും ഓർക്കണം ....
ബാലിശമായ ഒരു പുറം ലോകത്തെ
കുടിലമായ ചിന്തകളാലല്ലാതെ
നന്മയുടെയും സൗഹൃദത്തിന്റെയും
പുഞ്ചിരികളാൽ നേരിടാൻ തയ്യാറവേണ്ടവർ...

ഇതൊരു ഭീഷണിയല്ല അലെക്സെട്ടാ...
ഓർമ്മപ്പെടുത്തൽ മാത്രമാണ് ...
ഹൃദയത്തിനാഴങ്ങളിൽ നിങ്ങളെല്പിച്ച
ഓരോ മുറിവിനും എനിക്ക് മറുപടിയുണ്ട്

കാത്തിരിക്കാൻ ഞാൻ പറയുന്നില്ല
കാരണം വരാനിരിക്കുന്ന ഓരോ നിമിഷവും
നിങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്
എന്നെ നിങ്ങൾക്ക്  അവസാനിപ്പിക്കാമായിരുന്നു അലെക്സെട്ടാ

ബാക്കിയായത് കേവലം ജഡമല്ല
മുറിവേറ്റ  സിംഹമല്ലെങ്കിലും
കനലുകളെ രിഞ്ഞടങ്ങാത്ത  ഒരു ഹൃദയമിവനുണ്ട്
കാത്തിരുന്നോളൂ
ഓരോ അഗ്നിജ്വാലകളും നിങ്ങളെ
വേട്ടയടുവാൻ വേണ്ടി മാത്രം
പിറവി കൊള്ളുന്നവയാവും  .........






മതിലുകൾക്കുമപ്പുറം

മതിലുകൾക്കുമപ്പുറം 


 അവർ അവരുടെ അധികാരം
 നിലനിർത്തുന്നതിനായി 
നമുക്കിടയിൽ മതിലുകൾ സൃഷ്ടിച്ചു 

നാം മതിലുകളെക്കാൾ 
വളർന്നിരുന്നതായി 
അവർ അറിഞ്ഞിരുന്നില്ല
സ്വാതന്ത്ര്യം  നിങ്ങൾ 
ഹൃദയത്തിനാഴങ്ങളിൽ 
കുഴിച്ചു മൂടേണ്ട സ്വപ്നമാണെന്നു 
അവർ പറഞ്ഞു പഠിപ്പിച്ചു 
മുളച്ചു വളര്ന്നു വലുതായപ്പോഴാണ്‌ 
അവ വിത്തുകളായിരുന്നെന്ന  സത്യം 
അവർ തിരിച്ചറിഞ്ഞത് 

വിപ്ലവങ്ങൾ കേവലം, യൗവ്വനത്തിന്റെ 
രോഷമെന്നും
ജല്പനതകളെന്നും 
അവിടെ നിന്നു കേട്ടു്

രക്തത്തിന്റെ നിറം ചുവപ്പണെന്നും 
വിപ്ലവങ്ങൾ മാറ്റങ്ങളോടുള്ള 
പ്രണയം ആണെന്നും 
അവരോടു പറഞ്ഞത് ആരായിരിക്കണം ?

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം  അലെക്സെട്ടാ , ഓരോ  പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...