Sunday, October 4, 2015

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം 


അലെക്സെട്ടാ , ഓരോ  പ്രണയവും
വിപ്ലവങ്ങൾ തന്നെയായിരുന്നു ...
നിയതമായ ചട്ടക്കൂടുകളിൽ നിന്ന്
മനസ്സിനെ കെട്ടഴിച്ചു വിടുമ്പോൾ
നാം വിപ്ലവകാരികളാവുന്നു

നിങ്ങൾ പറയാറുള്ള പോലെ
എല്ലാ പോരാട്ടങ്ങളിലും നാം ജയിക്കണമെന്നില്ല
എന്നാൽ പോരാടാനുള്ള
ഇച്ചാശക്തിയാർജിക്കുന്നടുത്തു നിന്നും
വിജയത്തിലേക്കുള്ള ദൂരം കുറയുകയാണ്
നമുക്ക് എതിർ ദിശകളിലേക്ക് നടക്കാം
എരിയുന്ന കനലുകളും വിഷമുള്ളുകളും
കാത്തിരിക്കുന്ന വഴികളാണെനിക്കിഷ്ടം .....
വിജനതയിലും  മുന്നേ കടന്നു പോയവരുടെ
രക്തവും ചലവും എന്നെ ഓർമിപ്പിക്കുന്നത്‌
ഞാൻ എകനല്ലായിരുന്നെന്നതായിരുന്നു

അലെക്സെട്ടാ,നിങ്ങൾ പറഞ്ഞിട്ടില്ലേ
തിരമാലകൾ  കടലിൻറെ മുഖമാണെന്നു ....
അശാന്തിയുടെ ..,രൌദ്രഭാവമാണെന്ന്
അവയൊന്നും സത്യമായിരുന്നില്ല
തിരമാലകൾ കേവലം പ്രതിരോധങ്ങൾ മാത്രമാണ്
ശാന്തമായ തടാകത്തെ ഓർമിപ്പിച്ചു
 സാഗരമതിന്റെ  സമസ്ഥ സൗന്ദര്യവും
കാണിച്ചു തന്ന്  എന്നോട് പറഞ്ഞത്
മറ്റൊന്നായിരുന്നു

നിങ്ങളോടെനിക്ക് നന്ദിയുണ്ട് അലെക്സെട്ടാ
എന്റെ ഹൃദയത്തിലടിക്കപ്പെട്ട ഓരോ
 ആണിക്കും കാരണക്കാരനായതിൽ
നെഞ്ചിൽ തറച്ചു കയറുമ്പഴും
കഠാരയ്ക്കും കാരമുള്ളിനും
വ്യത്യാസമുണ്ടെന്നു കാണിച്ചു തന്നതിൽ ...
എല്ലാ നിഴലാട്ടങ്ങൾ ക്കും  പിന്നിലെ
നിശ്ശബ്ദ സംവിധായകനായതിൽ ...
സൗഹൃദങ്ങൾക്കിടയിൽ  മതിലുകൾ
സൃഷ്ടിച്ചതിനു
അവയ്ക്ക് ചായങ്ങൾ തേച്ചു മിനുക്കിയതിനു ...
ഓർമകളുടെ  മഴവില്ലുകളിൽ നിന്ന്
എന്റെ ചോരയുടെ
 ചുവപ്പ് മാത്രം
അടർത്തിയെടുത്തതിനു....
നിങ്ങളുടെ നാടകങ്ങളിലെ കോമാളിയുടെ വേഷം തന്നതിന്
എല്ലാം നിങ്ങൾക്കൊരു വിനോദമായിരുന്നിരിക്കണം
അല്ലെങ്കിൽ
മസ്തിഷ്കത്തിലടിഞ്ഞു കൂടിയ
തീക്ഷ്ണമായ ചിന്തകളിൽ  ലക്‌ഷ്യം
മാത്രം സ്വപ്നം കാണുന്നതിനാലവണം ...



ഞാൻ യാത്ര പറയുന്നില്ല
കാരണം
നിങ്ങള്ക്കെന്നെ അറിയില്ല അലെക്സെട്ടാ ...

ഇടയ്ക്കെങ്കിലും    ഈ  ലോകത്തിൽ
ഹൃദയമിടിപ്പുള്ള മനുഷ്യരുണ്ടെന്നും
അവരൊക്കെ ഒരുപാട് വർണങ്ങളുള്ള
സ്വപ്‌നങ്ങൾ കാണാറുണ്ടെന്നും ഓർക്കണം ....
ബാലിശമായ ഒരു പുറം ലോകത്തെ
കുടിലമായ ചിന്തകളാലല്ലാതെ
നന്മയുടെയും സൗഹൃദത്തിന്റെയും
പുഞ്ചിരികളാൽ നേരിടാൻ തയ്യാറവേണ്ടവർ...

ഇതൊരു ഭീഷണിയല്ല അലെക്സെട്ടാ...
ഓർമ്മപ്പെടുത്തൽ മാത്രമാണ് ...
ഹൃദയത്തിനാഴങ്ങളിൽ നിങ്ങളെല്പിച്ച
ഓരോ മുറിവിനും എനിക്ക് മറുപടിയുണ്ട്

കാത്തിരിക്കാൻ ഞാൻ പറയുന്നില്ല
കാരണം വരാനിരിക്കുന്ന ഓരോ നിമിഷവും
നിങ്ങൾക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്
എന്നെ നിങ്ങൾക്ക്  അവസാനിപ്പിക്കാമായിരുന്നു അലെക്സെട്ടാ

ബാക്കിയായത് കേവലം ജഡമല്ല
മുറിവേറ്റ  സിംഹമല്ലെങ്കിലും
കനലുകളെ രിഞ്ഞടങ്ങാത്ത  ഒരു ഹൃദയമിവനുണ്ട്
കാത്തിരുന്നോളൂ
ഓരോ അഗ്നിജ്വാലകളും നിങ്ങളെ
വേട്ടയടുവാൻ വേണ്ടി മാത്രം
പിറവി കൊള്ളുന്നവയാവും  .........






No comments:

Post a Comment

നിഴലാട്ടങ്ങൾക്കുമപ്പുറം

നിഴലാട്ടങ്ങൾക്കുമപ്പുറം  അലെക്സെട്ടാ , ഓരോ  പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...