ഞാൻ
മുഖം നഷ്ടപ്പെട്ട കോമാളി
മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങൾക്ക്
അറിയില്ല
മഴ നനഞ്ഞു നടക്കുമ്പോൾ
നിങ്ങൾക്ക് ഞാനൊരു ഭ്രാന്തൻ
എന്റെ കണ്ണീർക്കണങ്ങളെ
മഴത്തുള്ളികൾ ,ആരും കാണാതെ
മണ്ണിലലിയിക്കുമ്പോൾ.........
ഇല്ല നാം എന്നും അകലങ്ങളിൽ വെച്ച് മാത്രം
പരിചയപ്പെട്ടവർ
എങ്കിലും ഞാൻ
നിനക്ക്
അപരിചിതൻ ...
ഞാൻ
ഒരജ്ഞാത ജഡം
തെരുവിലെ പ്ലാസ്റ്റിക് ബാഗുകൾക്കിടയിൽ
പട്ടികൾക്കും
കാക്കകൾക്കും
കൊത്തിക്കൊറിക്കാൻ
വേണ്ടി മാത്രം
ബാക്കിയായവൻ ...
പോറ്റമ്മയ്ക്ക്
പ്രകൃതിക്ക്
തിരിച്ചു കൊടുക്കാൻ
ഈ
ശരീരം മാത്രം
ഞാൻ
കെട്ടുപൊട്ടിച്ചു പറന്ന പട്ടം
ആകാശത്തിന്റെ അനന്തതയിലേക്ക്
എന്തൊക്കെയോ തേടി പറന്നവൻ....
No comments:
Post a Comment