അസ്തമയ സൂര്യന്റെ രക്ത വർണം .....അതിൽ നിന്നും കണ്ണെടുക്കാതെ .....പതിയെ ഇരുട്ടിലാഴുമ്പോഴും തെന്നലിന്റെ തഴുകലോട് കൂടിയ ആ സായന്തനത്തിനു അപാരമായ ഒരനുഭൂതിയുണ്ടായിരുന്നു എനിക്ക് നൽകാൻ ... ഹംപി യുടെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നും അഗാധമായ മറ്റൊരു ലോകത്തിന്റെ ചിത്രം കാണിച്ചു തരികയായിരുന്നു ആ പ്രദോഷം...കണ്ണടച്ചപ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു ശാന്തത മനസ്സിന് കൈവന്നത് പോലെ ...അല്ലെങ്കിലും അവിടത്തെ ഓരോ പാറക്കൂട്ടങ്ങളും ധ്യാനത്തിൽ ലയിച്ച മഹർഷിമാരെ അനുസ്മരിപ്പിക്കുകയായിരുന്നു..അസ്തമിച്ചു പോയ ഒരു മഹാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ..നിര നിരയായി തൂണുകൾ കഥ കൊണ്ടേയിരുന്നു..ഉയർന്നു നിൽക്കുമ്പോഴും അമ്പലപ്പടവുകളെ പ്രണമിക്കുന്ന ഗോപുരങ്ങളും ,പ്രതാപ കാലത്തെ വിജയ നഗര സാമ്രാജ്യത്തിന്റെ സൗന്ദര്യം വിശദീകരിക്കുകയായിരുന്നു ... ഭാവനയുടെ ചിറകുകൾ നൂട്ടണ്ടുകല്ക്ക് പിറകിലേക്ക് പറന്നു കൊണ്ടിരിക്കേ അമ്പലത്തിലെ മണിമുഴക്കം ചുറ്റു പാടുകൾക്കൊപ്പം എന്നെയും പ്രകമ്പനം കൊള്ളിച്ചു ...തികച്ചും യാധാസ്ഥിതികമായ ഒരു ലോകത്തെ വെല്ലുവിളിച്ചു കൊണ്ട് ,പാരമ്പര്യതിന്റെയോ സംസ്കാരതിന്റെയോ വേരുകളിൽ നന്മയെ അന്വേഷിച്ചെത്തിയ ഒരു പറ്റം വൈദേശിക സമൂഹം അവിടെ സ്വയം മറന്നു കൊണ്ട് ,ശാന്തിയുടെ സായൂജ്യം അണയുന്നതായി തോന്നി .......
അമ്പല പ്രാവുകൾ നയിച്ച വഴികളിലൂടെ ...അത് വരെ അപരിചിതമായിരുന്ന കാഴ്ചകളിലൂടെ ഞാൻ പിന്നെയും നടന്നു ..ഇല്ല യാത്രകളെ
പ്രണയിക്കാതിരിക്കണം എങ്കിൽ എന്റെ ഹൃദയം തുടിക്കാതിരിക്കണം ...ഭാരത്തിന്റെ സംസ്കാരവും സൌന്ദര്യവും ഇത്രയേറെ അടുത്തറിഞ്ഞ നിമിഷങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല ...ജീവിതം യൌവ്വനത്തിന്റെ വേഗതകളിലൂടെ കടന്നു പോകുമ്പോൾ ആധ്യാത്മികമായ ,സാംസ്കാരിക പരമായ ഇത്തരം തെന്നലുകൾക്ക് വില മതിക്കാനാവാത്ത സൌന്ദര്യം ഉണ്ട് ..തുന്ഗഭദ്രയുടെ നിശ്ശബ്ദതയും ചലനാത്മകതയും കണ്ണുകളിൽ മായാതെ കിടപ്പുണ്ട് ...ഹൃദയത്തിനാഴങ്ങളിൽ വല്ലാത്തൊരു ശന്തതയുണ്ട് ....മുൻപ് കാക്കി ഡാമിന്റെ മുകളിൽ നിന്ന് ഗവിയുടെ വർണനാതീതമായ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിച്ചപ്പോഴും ഇത്തരമൊരു അനുഭൂതി കൂട്ടിനുണ്ടായിരുന്നു .....
No comments:
Post a Comment