മുറിപ്പാടുകൾ
(1)
നഷ്ടപ്പെട്ടെന്ന് കരുതിയവയൊക്കെയും ബോധമണ്ഡലത്തിന്റെ ചവറ്റു കൂനയിൽ നിന്നും തിരികെ ലഭിച്ചിരിക്കുന്നു .ഇന്നലെ വരെ നിരാശനും നിശ്ശബ്ദനുമായ മനസ്സ് അതിന്റെ ഉൾത്തളങ്ങളിൽ വസന്തോത്സവത്തിന്റെ ചിത്രങ്ങൾ മെനഞ്ഞു തുടങ്ങി . അത് നിശബ്ദമായി പുഞ്ചിരിക്കുകയും അശ്രു കണങ്ങളിൽ സൗന്ദര്യം കണ്ടെത്തുകയും ചെയ്തു .
(2)
പക്ഷെ എന്താണ് തിരിച്ചു കിട്ടിയതെന്ന് മനസ്സിലാവുന്നതിനു മുമ്പ് അത് ഓർമകളുടെ തുരുത്തിലേക്ക് മാത്രമായി ഒളിച്ചോടി .വിഭ്രമാത്മകതയോ.. മരീചികയോ ... അല്ലെങ്കിൽ ഈ അവസ്ഥയെ ഭ്രാന്തെന്നോ ഉന്മാദമെന്നോ വിളിക്കാനാണ് എനിക്കിഷ്ടം ... പ്രതിധ്വനികളിൽ മിക്കപ്പോഴും ഒരു കോമാളിയുടെ തേങ്ങലുണ്ടായിരുന്നു
(3)
ഉപേക്ഷിക്കേണ്ടതായിട്ടുള്ള ചില ഭാണ്ഡക്കെട്ടുകളുണ്ട് , വിഴുപ്പു കെട്ടുകളെന്നു പറയുന്നതാവും ശരി .. ആരുമില്ലാത്ത രാത്രിയിൽ കോർപ്പറേഷൻ മാലിന്യങ്ങളിൽ അവയെ തള്ളണം ..തിരികെ വരാത്ത വണ്ണം അവയെ സംസ്കരിച്ചു നിർജീവമാക്കണം .നശിച്ചെന്നു തോന്നുമ്പഴും മിടിച്ചു കൊണ്ടിരിക്കുന്ന ഈ ഹൃത്തിനെയും നിശ്ശബ്ദമാക്കണം .
(4)
നിസ്സഹായതയാണ് പ്രക്ഷുബ്ധമായ ഈ നഗരത്തിന്റെ മറ്റൊരു ചിത്രം .സ്വപ്നങ്ങളെയും തലയിലേറ്റി നടക്കുന്നവർക്ക് ചങ്ങലകളും ബന്ധനങ്ങളും നൽകി അണിയിച്ചൊരുക്കുകയാണ് ഈ നഗരം. എന്റെ ചങ്ങലകൾക്കും കണ്ണികളുണ്ട് വിട്ടു പിരിയാത്ത വണ്ണം ശരീരത്തോട് ചേർന്ന് വലിഞ്ഞു മുറുകി അത് അവിടം നിറയെ മുറിവുകൾ സൃഷ്ടിക്കുകയാണ് .ചലവും ചോരയും കട്ടപിടിച്ചു ശരീരം വികൃതമാക്കിയ മുറിവുകൾ....
No comments:
Post a Comment