കീടം
(1)
ഇട നെഞ്ചിൽ എരിഞ്ഞു തീർന്ന
നെരിപ്പോടിനിപ്പോൾ
ചാരക്കൂമ്പാരങ്ങളുടെ കറുത്ത
അവശേഷിപ്പുകളുണ്ട്
പ്രക്ഷുബ്ധതയിലും
അവ
നിശബ്ദമായി
കരളു കാർന്നു തിന്നുന്നു
ഹൃദയത്തെ ചുറ്റികകളാലടിക്കുന്നു
(2 )
ചാരങ്ങളൊക്കെയും എരിഞ്ഞു തീർന്ന
ചിന്തകളുടെ അവശേഷിപ്പുകളാണ്
.കത്തി ച്ചാമ്പലായവയും
വെന്തെരിഞ്ഞവയുംആത്മഹത്യ ചെയ്‌തവയും
ധീരമായി പോരാടിയവയും അതിൽ ഉണ്ടായിരുന്നിരിക്കാം
(3)
പക്ഷെ ചാരത്തിന്റെ കഥ പറയാൻ
ഇനിയും വരികൾ വേണമെന്ന് തോന്നുന്നില്ല ,
കണ്ണീരിനും വെണ്ണീറിനും
ഇടയിൽ
ഒരുപാടൊന്നും ദൂരമില്ലല്ലോ
No comments:
Post a Comment