ആകാശത്തിന്റെ നിറം ഇന്നലെ ഉസ്മാൻ പച്ചയായിരുന്നു . ഓന്റെ നെഞ്ചിലെ പ്രണയം കലക്കിയൊഴിച്ചതോണ്ടാവണം സൂര്യനന്നും കട്ടിചോപ്പായിരുന്നു .ഇടയ്ക്കിടക്ക് കളർ കണ്ണടകൾ മാറ്റി മാറ്റി വെക്കുന്ന ശീലം കോളേജിൽ നിന്ന് കിട്ടിയതായിരുന്നു .ഓരോ ഫോട്ടോനും അച്ചില് വാർത്തു വെച്ച പോലത്തെ ക്യാപ്ഷൻ മാത്രം പോരാല്ലോ...അപ്പൊ ഉസ്മാൻ പച്ച നിറത്തില് ആകാശം ഇങ്ങനെ തിളങ്ങി നിക്കണ സമയത്താണ് കട്ടച്ചോപ്പായിരുന്ന സൂര്യൻ കറുത്ത് കരുവാളിച്ച കൊച്ചിയുടെ ഏതോ കായലിൽ മുങ്ങി മരിച്ചത്.അതെ ഇനി ഇപ്പൊ ഇരുട്ടാണല്ലോ നല്ല കറുത്ത സുന്ദരിയായ ഇരുട്ട് . അവൾക്കെന്തിനാണീ കണ്ണട ..പ്രിയപ്പെട്ട ഉസ്മാൻ പച്ചേ നമുക്ക് പതുക്കെ ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് കടക്കാം .മുന്നിലുള്ളത് മഞ്ഞിച്ച് കിടക്കുന്ന ഒരു പാട് വട്ടം പാച്ചു വർക്കു ചെയ്ത, ദുഷിച്ച രക്തവും ചലവും തളം കെട്ടി നിൽക്കുന്ന കുഴികൾ നിറഞ്ഞ ദുർഗന്ധ വാഹിനിയായ ഹൃദയത്തിന്റെ വഴിയാണ് .അപ്പുവിന്റെ കടിയേറ്റ് തൂങ്ങിയ സീറ്റിന്റെ മുകളിലിരുന്ന് , പെയിന്റ് പോയി തുരുമ്പിച്ച സൈക്കിൾ ഹാന്ഡിലിൽ എണ്ണം തികച്ചില്ലാത്ത വിരലുകൾ അമർത്തിപ്പിടിച്ചു കുഴികൾഅവസാനിക്കുന്നിടത്തേക്ക് ആഞ്ഞു ചവിട്ടണം .അവിടെത്തുമ്പോളേക്കും വെളിച്ചം വരുമായിരിക്കും എന്നാരോ പറഞ്ഞിട്ടുണ്ട് .ആഞ്ഞു ചവിട്ടണം... നിലക്കാത്ത കറക്കങ്ങളുടെ ഒടുക്കം ടയറു നിക്കുമ്പോ വെളിച്ചം വരുമത്രെ ..നല്ല ഉസ്മാൻ പച്ച കളറിലുള്ള വെളിച്ചം ..
Sunday, April 30, 2017
Saturday, November 7, 2015
പക്ഷേ ..
ഒടുവിലൊരു മഴ പെയ്യും
അതിനെന്റെ കണ്ണീരിന്റെ
തീക്ഷ്ണതയുണ്ടാവും
അന്നെന്റെ ഹൃദയത്തിന്റെ ചുവപ്പ്
നീ തിരിച്ചറിയും
പക്ഷേ ...
നിലച്ചു പോയ സ്പന്ദനങ്ങളെയോർതത്
നീ കരയാതിരിക്കുക
വാസന്ത താരകങ്ങളിലൊ ന്നിനു
അപ്പോഴും നിന്നെ പ്രണയിച്ചു
കൊതി തീർന്നിട്ടുണ്ടാവില്ല ....
അതിനെന്റെ കണ്ണീരിന്റെ
തീക്ഷ്ണതയുണ്ടാവും
അന്നെന്റെ ഹൃദയത്തിന്റെ ചുവപ്പ്
നീ തിരിച്ചറിയും
പക്ഷേ ...
നിലച്ചു പോയ സ്പന്ദനങ്ങളെയോർതത്
നീ കരയാതിരിക്കുക
വാസന്ത താരകങ്ങളിലൊ ന്നിനു
അപ്പോഴും നിന്നെ പ്രണയിച്ചു
കൊതി തീർന്നിട്ടുണ്ടാവില്ല ....
അക്കങ്ങൾ
ആകാശം
മണ്ണ്
ഹൃദയം
തെയ്യക്കാവ്
എല്ലായിടത്തും ചുവപ്പായിരുന്നു
ഇടി മിന്നലും
മഴയും
പ്രണയവും
ചെണ്ടമേളവും
അവിടങ്ങളിൽ ഭ്രാന്തമായലയടിച്ചിരുന്നു
ഇരുട്ടിനോടും
തണുപ്പിനോടും
നിശ്ചലതയോടും
നിശ്ശബ്ദതയോടും
വല്ലാത്ത അടുപ്പം തോന്നുന്നു
വെളിച്ചം
ആർദ്രത
സ്പന്ദനം
അടുത്ത തെയ്യക്കാലം
എല്ലാം അകലങ്ങളിൽ ആയിരുന്നു ....
ഒരു യാത്രാക്കുറിപ്പ് :ഹംപി
അസ്തമയ സൂര്യന്റെ രക്ത വർണം .....അതിൽ നിന്നും കണ്ണെടുക്കാതെ .....പതിയെ ഇരുട്ടിലാഴുമ്പോഴും തെന്നലിന്റെ തഴുകലോട് കൂടിയ ആ സായന്തനത്തിനു അപാരമായ ഒരനുഭൂതിയുണ്ടായിരുന്നു എനിക്ക് നൽകാൻ ... ഹംപി യുടെ പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നും അഗാധമായ മറ്റൊരു ലോകത്തിന്റെ ചിത്രം കാണിച്ചു തരികയായിരുന്നു ആ പ്രദോഷം...കണ്ണടച്ചപ്പോൾ അതുവരെ ഇല്ലാതിരുന്ന ഒരു ശാന്തത മനസ്സിന് കൈവന്നത് പോലെ ...അല്ലെങ്കിലും അവിടത്തെ ഓരോ പാറക്കൂട്ടങ്ങളും ധ്യാനത്തിൽ ലയിച്ച മഹർഷിമാരെ അനുസ്മരിപ്പിക്കുകയായിരുന്നു..അസ്തമിച്ചു പോയ ഒരു മഹാ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ ..നിര നിരയായി തൂണുകൾ കഥ കൊണ്ടേയിരുന്നു..ഉയർന്നു നിൽക്കുമ്പോഴും അമ്പലപ്പടവുകളെ പ്രണമിക്കുന്ന ഗോപുരങ്ങളും ,പ്രതാപ കാലത്തെ വിജയ നഗര സാമ്രാജ്യത്തിന്റെ സൗന്ദര്യം വിശദീകരിക്കുകയായിരുന്നു ... ഭാവനയുടെ ചിറകുകൾ നൂട്ടണ്ടുകല്ക്ക് പിറകിലേക്ക് പറന്നു കൊണ്ടിരിക്കേ അമ്പലത്തിലെ മണിമുഴക്കം ചുറ്റു പാടുകൾക്കൊപ്പം എന്നെയും പ്രകമ്പനം കൊള്ളിച്ചു ...തികച്ചും യാധാസ്ഥിതികമായ ഒരു ലോകത്തെ വെല്ലുവിളിച്ചു കൊണ്ട് ,പാരമ്പര്യതിന്റെയോ സംസ്കാരതിന്റെയോ വേരുകളിൽ നന്മയെ അന്വേഷിച്ചെത്തിയ ഒരു പറ്റം വൈദേശിക സമൂഹം അവിടെ സ്വയം മറന്നു കൊണ്ട് ,ശാന്തിയുടെ സായൂജ്യം അണയുന്നതായി തോന്നി .......
അമ്പല പ്രാവുകൾ നയിച്ച വഴികളിലൂടെ ...അത് വരെ അപരിചിതമായിരുന്ന കാഴ്ചകളിലൂടെ ഞാൻ പിന്നെയും നടന്നു ..ഇല്ല യാത്രകളെ
പ്രണയിക്കാതിരിക്കണം എങ്കിൽ എന്റെ ഹൃദയം തുടിക്കാതിരിക്കണം ...ഭാരത്തിന്റെ സംസ്കാരവും സൌന്ദര്യവും ഇത്രയേറെ അടുത്തറിഞ്ഞ നിമിഷങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല ...ജീവിതം യൌവ്വനത്തിന്റെ വേഗതകളിലൂടെ കടന്നു പോകുമ്പോൾ ആധ്യാത്മികമായ ,സാംസ്കാരിക പരമായ ഇത്തരം തെന്നലുകൾക്ക് വില മതിക്കാനാവാത്ത സൌന്ദര്യം ഉണ്ട് ..തുന്ഗഭദ്രയുടെ നിശ്ശബ്ദതയും ചലനാത്മകതയും കണ്ണുകളിൽ മായാതെ കിടപ്പുണ്ട് ...ഹൃദയത്തിനാഴങ്ങളിൽ വല്ലാത്തൊരു ശന്തതയുണ്ട് ....മുൻപ് കാക്കി ഡാമിന്റെ മുകളിൽ നിന്ന് ഗവിയുടെ വർണനാതീതമായ മനോഹാരിതയ്ക്ക് സാക്ഷ്യം വഹിച്ചപ്പോഴും ഇത്തരമൊരു അനുഭൂതി കൂട്ടിനുണ്ടായിരുന്നു .....Friday, November 6, 2015
മിഥ്യ
എനിക്ക് ഈ സന്ധ്യയെ
മതിവരുവോളം പ്രണയിക്കണം
സായന്തന സൂര്യൻ നൽകിയ
അരുണിമ
കവിളിൽ ചാർത്തിയ
അവളുടെ
സ്വപ്നങ്ങളിൽ ജനിക്കണം
ഇരുണ്ടു തുടങ്ങുന്ന
യാധാർധ്യത്തിൽ
അവളോടൊപ്പം
മരിക്കണം ........
ഡയറി
മഴവില്ലുകൾ ഇപ്പോൾ
കണ്ണു നീർതുള്ളികളിലെ
തിളക്കങ്ങൾ മാത്രമാണ്
സ്വപ്നങ്ങളെ തേടിപ്പറന്നവന്റെ
ചിറകിലെ ചങ്ങലകൾ
വാക്കുകൾ തൊണ്ടയിൽ കുരുങ്ങുമ്പോൾ ..
വഴികളിൽ ചതുപ്പുകൾ ജനിക്കുമ്പോൾ ...
ഞാനിപ്പോഴും
മുറിഞ്ഞു പോവുന്ന ,
ഒരുപാടോർമകൾ
നിറച്ചു വച്ച ഡയറിയാണ് ...
താളുകളിൽ
നഷ്ട പ്രണയത്തിന്റെയും
ഒന്നും പറയാതെ മറഞ്ഞു പോയ
സൌഹൃദങ്ങളുടെയും ...
ഒരുമിച്ചു ചിരിച്ചവരുടെയും ...
ഒന്ന് ചേർന്ന് വേദനിച്ചവരുടെയും
ചിത്രങ്ങൾ
സൂക്ഷിക്കുന്ന
അല്ല
പേറുന്ന
ഡയറി ....
കണ്ണു നീർതുള്ളികളിലെ
തിളക്കങ്ങൾ മാത്രമാണ്
സ്വപ്നങ്ങളെ തേടിപ്പറന്നവന്റെ
ചിറകിലെ ചങ്ങലകൾ
വാക്കുകൾ തൊണ്ടയിൽ കുരുങ്ങുമ്പോൾ ..
വഴികളിൽ ചതുപ്പുകൾ ജനിക്കുമ്പോൾ ...
ഞാനിപ്പോഴും
മുറിഞ്ഞു പോവുന്ന ,
ഒരുപാടോർമകൾ
നിറച്ചു വച്ച ഡയറിയാണ് ...
താളുകളിൽ
നഷ്ട പ്രണയത്തിന്റെയും
ഒന്നും പറയാതെ മറഞ്ഞു പോയ
സൌഹൃദങ്ങളുടെയും ...
ഒരുമിച്ചു ചിരിച്ചവരുടെയും ...
ഒന്ന് ചേർന്ന് വേദനിച്ചവരുടെയും
ചിത്രങ്ങൾ
സൂക്ഷിക്കുന്ന
അല്ല
പേറുന്ന
ഡയറി ....
കോമാളി
ഞാൻ
മുഖം നഷ്ടപ്പെട്ട കോമാളി
മുഖം മൂടിക്കു പിന്നിലെ എന്നെ നിങ്ങൾക്ക്
അറിയില്ല
മഴ നനഞ്ഞു നടക്കുമ്പോൾ
നിങ്ങൾക്ക് ഞാനൊരു ഭ്രാന്തൻ
എന്റെ കണ്ണീർക്കണങ്ങളെ
മഴത്തുള്ളികൾ ,ആരും കാണാതെ
മണ്ണിലലിയിക്കുമ്പോൾ.........
ഇല്ല നാം എന്നും അകലങ്ങളിൽ വെച്ച് മാത്രം
പരിചയപ്പെട്ടവർ
എങ്കിലും ഞാൻ
നിനക്ക്
അപരിചിതൻ ...
ഞാൻ
ഒരജ്ഞാത ജഡം
തെരുവിലെ പ്ലാസ്റ്റിക് ബാഗുകൾക്കിടയിൽ
പട്ടികൾക്കും
കാക്കകൾക്കും
കൊത്തിക്കൊറിക്കാൻ
വേണ്ടി മാത്രം
ബാക്കിയായവൻ ...
പോറ്റമ്മയ്ക്ക്
പ്രകൃതിക്ക്
തിരിച്ചു കൊടുക്കാൻ
ഈ
ശരീരം മാത്രം
ഞാൻ
കെട്ടുപൊട്ടിച്ചു പറന്ന പട്ടം
ആകാശത്തിന്റെ അനന്തതയിലേക്ക്
എന്തൊക്കെയോ തേടി പറന്നവൻ....
Subscribe to:
Posts (Atom)
നിഴലാട്ടങ്ങൾക്കുമപ്പുറം
നിഴലാട്ടങ്ങൾക്കുമപ്പുറം അലെക്സെട്ടാ , ഓരോ പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...
-
മതിലുകൾക്കുമപ്പുറം അവർ അവരുടെ അധികാരം നിലനിർത്തുന്നതിനായി നമുക്കിടയിൽ മതിലുകൾ സൃഷ്ടിച്ചു നാം മതിലുകളെക്കാൾ വളർന്നിരുന...
-
നിഴലാട്ടങ്ങൾക്കുമപ്പുറം അലെക്സെട്ടാ , ഓരോ പ്രണയവും വിപ്ലവങ്ങൾ തന്നെയായിരുന്നു ... നിയതമായ ചട്ടക്കൂടുകളിൽ നിന്ന് മനസ്സിനെ കെട്ടഴിച്ച...
-
ബോംബ് ഇന്നലെ എന്റെ തലയിലൊരു ബോംബു വീണു തലച്ചോർ ഇല്ലാത്തതിനാൽ അത് പതിയെ താഴേക്ക് ഇറങ്ങി ഹൃദയതിലെത്തി പൊട്ടിത്തെറിച്ചു ...